ഓടിക്കോ ... രാമന് നായരേ ഓടിക്കോ.. ഉള്‍വിളി കേട്ട് രാമന് നായര്‍ ഇറങ്ങി ഓടി..വയലും വീടും താണ്ടി ഓടി. തീവണ്ടി അപ്പീസും ബസ്സ് സ്റ്റോപ്പും കടന്നു ഓടി. കവലയും തപാല്‍ ഓഫീസ്ഉം പിന്നിലാക്കി ഓടി. രാവിലെ തന്നെ അവന് അടിച്ചിരിക്കുന്നു. ഇനി രക്ഷയില്ല, ഓട്ടം തന്നെ ശരണം. പണ്ടൊക്കെ നാട്ടില്‍ അവന്റെ ശല്യം ഉണ്ടായിരുന്നില്ല, ഇതു ഒരു പുതിയ ശല്യമായല്ലോ ഭഗവാനേ ...രാവിലെ എഴുന്നേറ്റാല്‍ മുതല്‍ തുടങ്ങുകയായി ഇവന്റെ ശല്യം. തന്നാല്‍ ആവുന്നതൊക്കെ രാമന് നായര്‍ ചെയ്തു നോക്കി. മക്കള്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി അവര്‍ പറഞു തന്നതെല്ലാം ചെയ്തു നോക്കി.. എന്നിട്ടും വഴങ്ങുന്ന ലക്ഷണമില്ല. ഓടുകയല്ലാതെ പിന്നെന്താ ഒരു ശരണം ? ഓടിക്കോ രാമന് നായരേ... ഓടിക്കോ ...
പണ്ടും രാമന് നായര്‍ ഓടിയിട്ടുണ്ട്. മകനെ എന്ജിനീരിങ്ങിനു ചേര്‍ക്കാന്‍ പട്ടണത്തില്‍ പോയപ്പോള്‍. എന്താ ഒരു തിരക്ക് .. എത്ര മോട്ടോര്‍ വാഹനങ്ങലാ നിരത്തിലൂടെ പായുന്നത് ... അന്ന് അയാളുടെ കൊച്ചു ഗ്രാമത്തില്‍ കൂടുതലും ഉള്ളത് മോട്ടോര്‍ ബൈക്ക് ആണ് - വല്ലപ്പോഴും ഒരു കാര്‍ കണ്ടാലായി. പോകണ്ടിരിക്കാന്‍ പറ്റുമോ.. ഏക മകനാ , കോളേജ്-ഇല് ചെര്കണ്ടേ...നായര്‍ തന്നെ അകമ്പടി പോയി. രാമന് നായര്‍ക്ക് ഒരു പരിഭ്രാന്തിയാ ..ശീലമില്ലാത്ത ഓരോന്ന് കാണുമ്പൊള്‍. കൈലിയും ചുറ്റി, തോളത്തു ഒരു തോര്‍ത്തും ഇട്ടു മഹാരാജാവിനെ പോലെ സ്വന്തം നാട്ടില്‍ നടന്നു ശീലിച്ച രാമന് നായര്‍ പട്ടണത്തില്‍ ചെന്നപ്പോള്‍ ഒരു കൃമി ആയ പോലെ ഒരു തോന്നല്‍. എല്ലാവരും ഒന്നിനൊന്നു കേമന്മാരെന്ന ഭാവം. ശരിക്കും കേമന്മാര് തന്നെയാവും - അദ്ദേഹം കരുതി. അന്നും ഇറങ്ങി ഓടിയതാ...എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന് തരാന്‍ ഇരുന്ന സര്മാരുടെ ഇംഗ്ലീഷ് കേട്ടിട്ട്. ഫോറം ഒക്കെ മകന് തന്നെയാ പൂരിപ്പിച്ചത് ...അവന് തന്നെയാ എല്ലാം ചെയ്യുന്നതും എന്നിട്ടും അപ്പറത്ത് ഇരുന്ന ആള് ടപ ടപേ - ന്നു രണ്ടു ചൊദ്യം .. പിന്നെ ശങ്കിച്ചില്ല .. ഉള്‍വിളി വന്നു. ഓടിക്കോ.. രാമന് നായരേ... രാമന് നായര്‍ ഇറങ്ങി ഓടി.
കൃത്യമായ വയസ്സ് ഓര്‍മയില്ല..എങ്കിലും ഒരു പത്തു എണ്പതു ആയി കാണും. എന്തെല്ലാം മാറ്റങ്ങള്‍ കണ്ടിരിക്കുന്നു. എന്തെല്ലാം പുതുതായി വന്നു ! തിരു-കൊച്ചി വന്നു, മദ്രാസും വന്നു കേരളവും വന്നു. ഈ അടുത്തായി പുതുത് പലതും കാണാന്‍ തുടങ്ങിയിരിക്കുന്നു. ടിവി, ഫ്രിഡ്ജ് , വാഷിംഗ് മെഷീന് അങ്ങനെ പലതും. ഇത്തിരി പോന്ന കൊച്ചു പിള്ളേരാ ടിവി എടുത്തു പന്താടുന്നെ .. വിടാന്‍ പറ്റോ ? ഒരു വിധം പഠിച്ചെടുത്തു എന്ന് വിചാരിച്ചപ്പോഴെകും കേബിള്‍-ഉം വന്നു. ഒരു റിമോട്ട് പോര.. ഇപ്പോം രണ്ടെണ്ണം പഠിച്ചു. ഇനി മുതല്‍ ബാങ്കില്‍ പോകേണ്ട ആവശ്യമില്ലെന്ന് മകന് പറഞ്ഞപ്പോള്‍ വല്യ ആശ്വാസമായി. ബാങ്കും രാമന് നായരും പണ്ടേ ഒക്കില്ല. പിന്നെ വേറെ വഴി ഇല്ലാത്തതു കൊണ്ടു അരുടെയോകെ കാല് പിടിച്ചു കാര്യങ്ങള്‍ സാധിക്കും - അല്ലാതെന്തു ചെയ്യാന്‍ ? ഇനിയിപ്പോള്‍ വീണ്ടും സ്കൂള്‍-ഇല് ചേര്‍ന്നു വിദ്യ അര്തിക്കനോന്നും വയ്യ. ബാങ്ക് - നു പകരം കിട്ടിയതൊരു കാര്‍ഡും. രണ്ടു പ്രാവശ്യം അത് ഉപയോഗിച്ചപ്പോഴ്ഉം ഓട്ട മാറി പോയി. ഇട്ട കാര്‍ഡും വന്നില്ല വരണ്ട പൈസയും വന്നില്ല. പൊട്ടാത്ത തോക്കും പിടിച്ചു നിന്നവന്റെ തെറി കേട്ടത് മിച്ചം. അതും പഠിച്ചു എടുത്തു രാമന് നായര്‍, കാര്‍ഡ് തിരിച്ചാണോ മറിച്ചാണോ എന്ന് ഇടയ്ക്ക് ഒരു ശങ്ക വരും - അത്രയേ ഉള്ളു. മുണ്ട് മുറുക്കി ഉടുത്തു ശീലിച്ച മലയാളിക്ക് അഭിമാനം വിട്ടു കളിയില്ല.
അതെല്ലാം സഹിച്ചു, എങ്കിലും ഇവന് ഭയങ്കരന്‍ തന്നെ. മകന് തന്നതാ ..വേണ്ടാന്ന് പറയാന്‍ പറ്റിയില്ല രാമന് നായര്‍ക്ക്. ഇവന് അടിച്ചാല്‍ രാമന് നായരുടെ ചങ്ക് ഇടിക്കും, ആള്‍ക്കൂട്ടത്തില്‍ ആണെങ്കില്‍ ഇരട്ടി മടങ്ങ് ഇടിക്കും. ഇവന് കാരണം എത്രോയോ പ്രാവശ്യം തന്റെ മാനം പോയിരിക്കുന്നു. തന്റെ പ്രവൃത്തികളില്‍ മകനും ഒരു പരിഹാസം ഉണ്ടോ എന്ന് സംശയം ഇല്ലാതില്ല. പൂരം കണ്ട പൊട്ടനെപ്പോലെ ചിലപ്പോള്‍ ഭാര്യയും ഇരുന്നു ചിരിക്കുന്നത് കാണാം. എങ്ങിനെയൊക്കെയോ ഇത്രയും ദൂരം ഓടി, ഇനി ഏതെല്ലമ് വഴികളിലൂടെ ഓടണം ഈശ്വരാ ...ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന രാമന് നായരുടെ നേരെ ഒരു പറ്റം കമ്പ്യൂട്ടര്‍ ചീറി പാഞ്ഞു വന്നു, ക്രെടിട്ടും ഡെബിറ്റ് കാര്‍ഡും മാറി മാറി നൃത്തമാടി. ചാറ്റിങ്ങും ഇ-മെയിലും ഇന്റര്‍നെറ്റും ജാഥയായി നടന്നു നീങ്ങി. ഷോപ്പിംഗ് മാള്ളിലെ ലിഫ്റ്റ്-ഉം എസ്കാലടോര് -ഉം മേലോട്ടും താഴോട്ടും ചാടി കളിച്ചു. റസ്ടോറണ്ടിലെ മുള്ളും കത്തിയും കോല്‍ക്കളി നടത്തി. തെങ്ങ് കേറുന്ന മാധവന് ഷേക്ക്സ്പിയര്-ഇന്റെ സോനെട്ടു പാടി കാലില്‍ തളപ്പിട്ടു. കിടക്കയില്‍ കിടന്നു ഞെരി പിരി കൊണ്ട രാമന് നായര്‍ ഞെട്ടി എണീറ്റ് ചുറ്റും നോക്കി. ആകെ വിയര്‍ത്തു പരിഭ്രമിച്ച രാമന് നായര്‍ കൈ കൊണ്ടു നെറ്റിയിലെ വിയര്‍പ്പ് തുടച്ചു മാറ്റി. അപ്പോഴേക്കും അവന് അടിച്ചു ... രാമന് നായര്‍ രണ്ടാമതൊന്നു ചിന്തിച്ചില്ല ... ഇറങ്ങി ഓടി ... തിരിഞ്ഞു നോക്കാതെ ഓടി. തന്റെ പിന്നാലെ കൂടിയ എല്ലാത്തിനെയും പിന്നിലാക്കി കണ്ട പറമ്പിലൂടെയും വഴികളിലൂടെയും ഓടി. ഓടി തളര്‍ന്ന രാമന് നായര്‍ക്ക് തന്റെ മുന്നിലുള്ള വഴികള്‍എല്ലാം കറങ്ങുതായി തോന്നി, തന്റെ തന്നെ ശ്വാസോച്ച്വാസം രാമന് നായര്‍ കേട്ടു. ആ വഴികളില്‍ രാമന് നായര്‍ തളര്‍ന്നു വീണു. തന്റെ പിന്നാലെ ഓടിയവരുടെ കാലൊച്ച അയാള്‍ അടുത്ത് കേട്ടു. അബോധവസ്തയിലെക് വീഴുന്ന മുന്നേ ഏതോ ഒരുവന് മൊബൈല്‍ എടുത്തു കുത്തി ആംബുലന്‍സ് വിളിക്ക്കുന്നത് അയാള്‍ കേട്ടു.
Sunday 15 November 2009
Saturday 15 August 2009
ആദ്യത്തെ പോസ്റ്റ്
പ്രിയപ്പെട്ടവരെ,
എന്റെ ബ്ലോഗ്ഗിലെക് സ്വാഗതം.
സമയം ഏതാണ്ട് അര്‍ദ്ധ രാത്രി ആയി കാണും. ദീനയും ഇസ്രയും നിദ്രയുടെ അഗാധ ഗര്‍ത്തങ്ങളില്‍ മുങ്ങാം കുഴി ഇട്ടു കൊണ്ടിരിക്കുക ആയിരിക്കും. ഞാന്‍ ഇവിടെ വായയും പൊളിച്ചു ഇരുന്നു ആലോചികുകയാണ് ആദ്യ പോസ്റ്റില്‍ എന്തെഴുതണമെന്ന് . ഏതായാലും നിങ്ങള്‍ ഒക്കെ സമയം മിനക്കെടുത്തി ഇതു വായിക്കാന്‍ വന്നതല്ലേ, അപ്പോള്‍ വല്ലതും വായില്‍ വക്കാന്‍ പാകത്തില്‍ എഴുതണമല്ലോ. ആരാണ് ഇതു വായിക്കാന്‍ പോകുന്നതെന്ന് വലിയ പിടിയൊന്നും ഇല്ല. സുഹൃത്ത് വലയത്തില്‍ വലിയ പങ്കും മലയാളം വായിക്കാന്‍ അറിയാത്തവരാണ്. മലയാളികളും ഇല്ലാതില്ല, എന്നാലും കൂടുതലും കുടുംബക്കാരായിരിക്കും വായിക്കുക. ഡയറി കുറിപ്പ് മാതിരി വല്ലതും എഴുതി ഇടാന്‍ ആണ് പദ്ധതി, എന്നിരുന്നാലും ഇടയ്ക്ക് വല്ല ടെക്നിക്കല്‍ എഴുത്തും എഴുതണം - അത് വേണമെങ്കില്‍ ഇംഗ്ലീഷില്‍ ആവാം. മുതിര്‍ന്ന തലമുറ പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പഴത്തെ പിള്ളേര് കത്തൊന്നും എഴുതുന്നില്ല എന്ന്, എന്നാല്‍ ഇതും ഒരു തരം കത്ത് തന്നെയാണേ. നിങ്ങള്‍ക്ക് എല്ലാവര്ക്കും കമന്റ്സ് - ലൂടെ എനിക്ക് മറുപടിയും അയക്കാം. എല്ലാവര്ക്കും എല്ലാവരുടെയും മറുപടിയും കാണാം. ഇനി എന്റെ തലമുറ പ്രായമായി കഴിഞ്ഞാല്‍ ഒരു പക്ഷെ പഴി പറഞ്ഞേക്കാം ഇപ്പത്തെ പിള്ളേര് ബ്ലോഗിങ്ങ് ഒന്നും ഇല്ല എന്ന്. അന്ന് മറ്റു വല്ല -ഇങ്ങും കാണും.
ജീവിതം അങ്ങനെ അല്ലലൊന്നും ഇല്ലാതെ പോകുന്നു, ആകെ ഉള്ള ഒരു അല്ലല് പന്നിയുടെ രൂപത്തിലാണ്. ഇതായിരിക്കും biological weapon എന്ന് പറയുന്നതു. അല്ലെങ്കില്‍ നഷ്ടത്തില്‍ പോകുന്ന വല്ല മരുന്ന് കമ്പനി ഇറക്കിയതായിരിക്കണം ഈ പന്നിയെ. ഇവിടെ നിന്നും പാരീസ് -ലേക്ക് ടൂര്‍ പോയ ഒരു പറ്റം വിദ്യാര്‍ഥികളെ യാതൊരു ദാക്ഷിണ്യവും കൂടാതെ തിരിച്ചു കേറ്റി വിട്ടു എന്നാണ് വാര്‍ത്ത. ഇവിടെ ഇപ്പോള്‍ സാങ്കേതികമായി പറഞാല്‍ സമ്മര്‍ ആണ്, പക്ഷെ ഒന്നിട വിട്ടിടുള്ള ദിവസങ്ങളില്‍ ഒരു മഴയാണ് കാണുന്നത്. കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചത് barbecue summer ആയിരുന്നു. ഏതായാലും barbecue മഴയില്‍ കുതിര്‍ന്നപ്പോള്‍ പൊതുവെ പരിഹാസ പ്രിയരായ ഇംഗ്ലീഷുകാര്‍ കാലാവസ്ഥ പ്രവചകരെ പൊരിച്ചെടുത്തു എന്നാണ് കേട്ടത്. ഏതായാലും ഒക്ടോബര്‍-ല്‍ ഞങ്ങള്‍ തിരിച്ചു വരുമ്പോഴേക്കും വീണ്ടും തണുപ്പ് തുടങ്ങും. ഹൈദരാബാദ്-ഇലും അപ്പോഴേക്കും നല്ല കാലാവസ്ഥ ആയിരിക്കും. ലണ്ടന്‍ ജീവിതം ഏതാണ്ട് തീരാനായി, ഒരു വിധം ലണ്ടന്‍-ഉം കണ്ടു തീര്‍ന്നു. ലണ്ടന്‍ വിശേഷങ്ങള്‍ എന്തായാലും മറ്റൊരു പോസ്റ്റില്‍ എഴുതാം.
കുറച്ചു വര്‍ഷങ്ങള്‍ ആയി നമ്മുടെ വിശേഷങ്ങലെക്കാള് ജനങ്ങള്‍ക്ക് താല്‍പ്പര്യം മറ്റൊരാളുടെ വിശേഷങ്ങള്‍ അറിയാനാണ്. അത് മറ്റാരും അല്ല, നമ്മുടെ ഇസ്രാപ്പി തന്നെ ആണ്. ഇസ്രാപ്പി എന്ന പേരു മാറ്റി കാര്‍ട്ടൂണ്‍-ആപ്പി എന്ന് ആക്ക്കേണ്ട സ്ഥിതി ആണിപ്പോള്‍. അധിക നേരവും കാര്ട്ടൂനിലാണ്. വീട്ടില്‍ ടിവി ഇല്ലാത്തതു കൊണ്ടു youtube ഇലാണ് അങ്ങേരുടെ കാര്‍ട്ടൂണ്‍ മുഴുവനും. സംസാരിക്കുന്നതും കാര്‍ട്ടൂണ്‍ ശൈലിയില്‍ ആണ്. മറ്റൊരു ഹോബി ഫ്രിഡ്ജ് തുറന്നു സാധനങ്ങള്‍ അടിച്ച് മാറ്റല്‍ ആണ്. ലോക്ക് ഉള്ള ഫ്രിഡ്ജ് വാങ്ങാന്‍ കിട്ടുമോ എന്ന് ദീന ചോദിക്കുന്നുണ്ടായിരുന്നു. സാധാരണയായി അവള് പോകാറുള്ള പ്ലേ സ്കൂളിലും അവളൊരു ഹിറ്റ് ആണ്. അഞ്ചു വയസ്സ് തികയാതെ ഒന്നും പഠിപ്പിക്കാത്ത ഈ നാട്ടില്‍ നാലു വയസ്സുള്ള അവള് israh ck എന്ന് എഴുതിയത് കണ്ടപ്പോള്‍ ടീച്ചര്‍ വാ പൊളിച്ചു അത്രേ. സ്വന്തമായി ഒന്നു മറിഞ്ഞു കിടക്കാന്‍ പോലും പറ്റാതിരുന്ന ഇച്ചാപ്പി ഇപ്പോള്‍ പെന്‍സില്‍ പിടിച്ചു തിടുക്കത്തില്‍ എഴുതുന്നത് കാണുമ്പോള്‍ എന്റെയും കണ്ണ് നിറഞ്ഞു പോകുന്നു.
രാത്രി ഒരു മണി ആയി, ഏതോ ഒരു പെണ്ണ് റോഡില്‍ വെള്ളമടിച്ചു ഒച്ച വയ്ക്കുന്നത് കേള്‍ക്കാം. കൂടെ വന്നവനെ ഫോണില്‍ വിളിച്ചു where are you എന്ന് ചോദിക്കുന്നുണ്ട്. ബാക്കി ഒക്കെ തെറിയാണ്. നിന്നു കരയുന്നുമുണ്ട്.

Subscribe to:
Posts (Atom)